ആത്മഹത്യയെ തിരയുന്നവർക്ക് ഹെ‌ൽപ്‌ലൈനുമായി ആമസോൺ !

വെള്ളി, 30 ഓഗസ്റ്റ് 2019 (13:18 IST)
ആമസോണിൽ അത്മഹത്യയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ തിരയുന്ന ഇന്ത്യക്കാർക്കായി പ്രത്യേക ഹെൽപ് ലൈൻ ഒരുക്കുകയാണ് ആമസോൺ ഇന്ത്യ. ആത്മഹത്യക്ക് വേണ്ടിയുള്ള ഉത്പന്നങ്ങൾ ഇന്ത്യക്കാർ തിരയുന്നത് വർധിച്ചതോടെയാണ് ഹെൽലൈൻ ഒരുക്കാൻ ആമസോൺ തീരുമാനിച്ചത്. ആത്മഹത്യയെ കുറിച്ച് തിരയുന്നവരെ ലക്ഷ്യമിട്ട് ഗൂഗിളും ഫെയ്സ്ബുക്കും, ട്വിറ്ററും നേരത്തെ തന്നെ ഹെൽപ്‌ലൈൻ ഒരുക്കിയിരുന്നു,  
 
ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ സൂയ്സൈഡ് എന്ന് തിരഞ്ഞാൽ ഹൗ ടു കമ്മിറ്റ് സൂയ്‌സൈഡ് എന്ന പുസ്തകമവും, ഉറക്ക ഗുളികകളും, കീടനാശിനികളും കാണാം. ആമസോണിൽ ആത്മഹത്യക്ക് സഹായിക്കുന്ന പുസ്തകങ്ങളും, വസ്തുക്കളും വിൽക്കുന്നു എന്ന് ഇതോടെ പരതി ഉയർന്നിരുന്നു. തുടർന്ന് പല ഉത്പന്നങ്ങളും ആമസോൺ നിക്കം ചെയ്തു.
 
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ഉത്പന്നങ്ങൾ വിൽക്കരുത് എന്ന ആമസോൺ വിൽപ്പനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട് എങ്കിലും പലരും ഈ നിർദേശത്തെ അവഗണിക്കുകയാണ്. വിൽപ്പന നിരോധിച്ച 4000ഓളം ഉത്പന്നങ്ങൾ ആമസോണിൽ വിൽപ്പനക്കുണ്ട് എന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോണിലെ അമേരിക്കൻ വെബ്സൈറ്റിൽ സൂയ്‌സൈഡ് എന്ന് സേർച്ച് ചെയ്താൽ സൂയ്‌സൈഡ് കിറ്റുകളും കയറുകളും കാണാം.     

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍