ഭർത്താവിന് പാദപൂജ ചെയ്ത് നടി പ്രണിത, സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം

Webdunia
ചൊവ്വ, 9 ഓഗസ്റ്റ് 2022 (16:05 IST)
ഭർത്താവിന് പാദപൂജ ചെയ്ത നടി പ്രണിത സുഭാഷിന് രൂക്ഷ വിമർശനം. പ്രണിത തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിന് കീഴിലാണ് ആളുകൾ എതിർപ്പറിയിച്ചത്. കര്‍ണാടക, ആന്ധപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ആചരിക്കുന്ന ഭീമന അമാവാസ്യ എന്ന ചടങ്ങിൻ്റെ ഭാഗമായാണ് പ്രണിത ഈ ചിത്രങ്ങൾ പങ്കുവെച്ചത്.
 
ഭർത്താവിൻ്റെ കാല്പാദങ്ങൾ പ്ലേറ്റിൽ വെച്ച് പൂജിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഉടനെ തന്നെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സ്ത്രീ-പുരുഷ സമത്വത്തിൽ വിശ്വസിക്കുന്ന ആധുനിക സമൂഹത്തെ പിറകോട്ട് വലിക്കരുതെന്നാണ് ചിത്രത്തിന് കീഴെ വിമർശനവുമായി എത്തിയവർ പറയുന്നത്. അതേസമയം അവർ അവരുടെ ഭര്‍ത്താവിനെ സ്‌നേഹിക്കുന്നതിനാലാണ് ഈ ചിത്രം പങ്കുവച്ചതെന്നും ഇത് വിധേയത്വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്ന് മറ്റൊരു കൂട്ടരും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article