Malayalam Lesbian movie Holy wound: ലെസ്ബിയൻ പ്രണയകഥയുമായി ബിഗ് ബോസ് താരം ജാനകിയുടെ ഹോളിവൂണ്ട്, ഓഗസ്റ്റ് 12ന് ഒടിടിയിൽ

തിങ്കള്‍, 8 ഓഗസ്റ്റ് 2022 (18:24 IST)
ലെസ്ബിയൻ പ്രണയകഥ പ്രമേയമാക്കുന്ന ഹോളിവൂണ്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചിത്രം പുറത്തിറങ്ങും മുൻപ് പുറത്തുവന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ സമൂഹമാധ്യമങ്ങളിൽ വലിയചർച്ചയായിരിക്കുകയാണ്. മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറാണ് ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
അമൃത,സാബു പ്രൗദീൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഓഗസ്റ്റ് 12ന് എസ്സ് എസ് ഫ്രെയിംസ് ഒടിടിയിലൂടെ ചിത്രം റിലീസ് ചെയ്യും. അശോക് ആർ നാഥ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍