വി. എ. ശ്രീകുമാറിന്റെ കുറിപ്പ്
പരസ്യമേഖലയില്‍ എത്തുമ്പോള്‍ നടയടിയായി കിട്ടിയത് തിരിച്ചടിയാണ്. ഒരു 21 വയസുകാരന് ചിന്തിക്കാനാകാത്ത വലിയ കടം. ഇടഞ്ഞതിനെ കൈപ്പിടിയിലാക്കാനുള്ള വാശിയോടെ ഞാന്‍ ഉറച്ചു നിന്നു. ബ്രാന്‍ഡിങ്ങിനെയും പരസ്യകലയെയും ഇഷ്ടപ്പെട്ടു. സി.എ എന്നതായിരുന്നു നിശ്ചയിച്ച വഴി. അതു വിട്ടു പോന്നതാണ്. പരസ്യവിനിമയങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കുകയായിരുന്നു പിന്നീട്.