വിശ്രമിച്ച്, വിശ്രമിച്ചാണ് ഈ പരുവമായത്, കോലിക്ക് അടുത്തകാലത്തൊന്നും റസ്റ്റ് കൊടുക്കരുത്

വ്യാഴം, 4 ഓഗസ്റ്റ് 2022 (21:11 IST)
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് കോലിയെന്ന് ക്രിക്കറ്റ് ആരാധകർ ഒന്നാകെ അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ റൺമെഷീൻ എന്നതിൽ നിന്നും കരിയറിലെ ഏറ്റവും ദയനീയമായ ഘട്ടത്തിലൂടെയാണ് മുൻ ഇന്ത്യൻ നായകൻ കടന്നുപോകുന്നത്. സെഞ്ചുറികൾ നേടുന്നില്ല എന്ന് മാത്രമല്ല 50ന് മുകളിൽ കോലി കണ്ടെത്തുന്നത് പോലും ഇപ്പോൾ അപൂർവമായിരിക്കുകയാണ്.
 
കരിയറിലെ മോശം ഫോമിൻ്റെ സാഹചര്യത്തിൽ കഴിഞ്ഞ ഏതാനും പരമ്പരകളിൽ താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു. തുടർച്ചയായ മത്സരങ്ങൾ താരത്തെ തളർത്തുന്നുവെന്ന നിഗമനത്തിൻ്റെ പുറത്തായിരുന്നു ഇത്.എന്നാൽ കോലി തുടർച്ചയായി വിശ്രമം എടുക്കുന്നതാണ് ഫോമിൽ തിരിച്ചെത്താതിരിക്കാൻ കാരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ.
 
എല്ല ഫോർമാറ്റിലും സാധ്യമായത്രയും മത്സരങ്ങൾ കോലിയെ കളിപ്പിക്കുകയായിരുന്നു വേണ്ടതെന്ന് മഞ്ജരേക്കർ പറയുന്നു. കാരണം കോലിക്ക് എല്ലാകാലവും ഇടവേളകൾ ലഭിച്ചിരുന്നു. ആളുകൾ അദ്ദേഹത്തിന് കുറച്ച് ഇടവേള വേണമെന്ന് വാദിക്കുന്നു. കോലിക്ക് ആവശ്യമായ ഇടവേള ലഭിച്ചുകഴിഞ്ഞു. നിങ്ങൾ കഴിഞ്ഞ 2 വർഷക്കാലം നോക്കുകയാണെങ്കിൽ കോലി അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.
 
നമുക്ക് അറിയാഠ ചില യുക്തികൾ അവിടെ ഉണ്ടായിരിക്കാം. എൻ്റെ വ്യക്തിപരമായ വീക്ഷണം കോലി കൂടുതൽ കളിക്കണമെന്നാണ്. എന്തായാലും വരാനിരിക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങൾ കോലിക്ക് വളരെ നിർണായകമാകുമെന്നും മഞ്ജരേക്കർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍