മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു! - വൈറലാകുന്ന വീഡിയോ

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (08:51 IST)
സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്. ഇത്തവണത്തെ വനിത കവർ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയും നാലു സുന്ദരിമാരും ആണ്. മമ്മൂട്ടിക്കൊപ്പം നടിമാരായ അനു സിത്താര, അദിതി രവി, ദുർഗ്ഗ, മാളവിക എന്നിവരായിരുന്നു കവർ ഷൂട്ടിന്.
 
ഫോട്ടോ എടുത്ത ’വനിത’യുടെ സീനിയർ ഫോട്ടോഗ്രാഫർ ശ്യാം ബാബുവിന് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകത്ത ഒരു അനുഭവവും നൽകിയാണ് മമ്മൂക്ക സ്റ്റുഡിയോ വിട്ടത്. മമ്മൂട്ടിക്ക് മൊബൈൽ ഫോൺ, ക്യാമറ, വാഹനങ്ങൾ തുടങ്ങിയവയോടുള്ള കമ്പം എല്ലാവർക്കും അറിയാവുന്നതാണ്. അത്തരമൊരു ക്രേസിന്റേയും പ്രൊഫഷണലിസത്തിന്റേയും കഥയാണ് ശ്യാമിനും പറയാനുള്ളത്.
 
ശ്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
കവർഷൂട്ടിന്റെ തിരക്കുകൾ കഴിഞ്ഞപ്പോൾ എന്റെ എക്കാലത്തെയും വലിയ മോഹം പുറത്തെടുത്തു. മമ്മൂക്കയ്‌ക്കൊപ്പം ഒരു സെൽഫി. മൊബൈൽ ഫോൺ എടുക്കാൻ തുടങ്ങിയപ്പോൾ മമ്മൂക്ക അത് വിലക്കി. നമുക്ക് ക്യാമറയിൽ തന്നെ സെൽഫിയെടുക്കാമെന്നായി. ഒരു പ്രൊഫഷണൽ ക്യാമറയുടെ ഭാരം നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഏകദേശം രണ്ടു കിലോയോളം വരും. ബ്‌ളർ ആകാതെ പിക്ച്ചർ ക്വാളിറ്റി കിട്ടണമെങ്കിൽ ട്രൈപോഡ് ഉപയോഗിക്കേണ്ടി വരും. മമ്മൂക്കയുടെ കൈയിൽ ക്യാമറ നൽകുമ്പോൾ എനിക്ക് സംശയമുണ്ടായിരുന്നു.
 
എന്നാൽ മമ്മൂക്ക എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇടതു കൈയിൽ പുഷ്പം പോലെ ക്യാമറ ഉയർത്തിപ്പിടിച്ച് തുരുതുരെ ക്ലിക്കുകൾ. എന്നെ ചേർത്തുനിർത്തിയെടുത്ത ചിത്രങ്ങൾ. സന്തോഷത്താൽ ഹൃദയത്തിനു ഭാരം അനുഭവപ്പെടുന്നത് ഞാനറിഞ്ഞു. ആ സന്തോഷ നിമിഷങ്ങൾക്ക് ശേഷം ക്യാമറയിൽ മമ്മൂക്കയെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ട്രൈപോഡ് ഉപയോഗിച്ച് എടുത്തതുപോലെ അത്രയ്‌ക്ക് ക്വാളിറ്റിയുള്ള ഫോട്ടോകൾ. നമിച്ചുപോയി ആ പ്രൊഫഷണലിസത്തെ ..." (ക്യാമറ: കാനൻ ഇഎഎസ് 1Dx , ലെൻസ് 35 എംഎം)

അനുബന്ധ വാര്‍ത്തകള്‍

Next Article