പിന്നണിയിൽ കളികളൊന്നും നടന്നില്ലെങ്കിൽ നാഷണൽ അവാർഡ് മമ്മൂക്കയ്‌ക്ക് തന്നെ; വൈറലായി വാക്കുകൾ

Webdunia
ബുധന്‍, 30 ജനുവരി 2019 (07:57 IST)
മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത പേരൻപ് റിലീസിനൊരുങ്ങുകയാണ്. ചിത്രം റിലീസിനായി തയ്യാറെടുക്കുമ്പോൾ അണിയറപ്രവർത്തകർ പുറത്തുവിടുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോകൾക്കും പോസ്‌റ്ററുകൾക്കും ഒക്കെ വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
 
ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തുവിട്ട പ്രൊമോ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഉള്ളുലയ്‌ക്കുന്ന ചില മുഹൂർത്തങ്ങൾ തന്നെയാണ് വീഡിയോകളിൽ ഉടനീളം കാണിക്കുന്നത്. അമുദവൻ എന്ന പിതാവിന് മകളോടുള്ള അമിത സ്‌നേഹവും ലാളനയും അതിൽ കാണാൻ കഴിയും.
 
വീഡിയോയ്‌ക്ക് ഇതിനോടകം തന്നെ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ രണ്ട് മിനുട്ട് സീൻ തന്നെ കണ്ണീരിലാഴ്‌ത്തിയല്ലോ എന്നാണ് ചിലർ പറഞ്ഞിരിക്കുന്നത്. മറ്റ് ചിലർ പറയുന്നു അണിയറയിൽ കളികളൊന്നും നടന്നില്ലെങ്കിൽ അടുത്ത നാഷണൽ അവാർഡ് മമ്മൂക്കയ്‌ക്ക് സ്വന്തമെന്ന്. എന്തുതന്നെയായാലും ആ നടന വിസ്‌മയം കാണാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരിക്കാം.
 
മമ്മൂട്ടിക്ക് പുറമേ അഞ്ജലി അമീർ‍, സാധന, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article