പേരൻപ് കാണാൻ ആരും കാണില്ല, ഹൗസ്‌ ഫുള്ളായി പ്രണവ് ചിത്രം?- വൈറലായി വാക്കുകൾ

ചൊവ്വ, 29 ജനുവരി 2019 (14:43 IST)
സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരൻപ്. ചിത്രം റിലീസ് ചെയ്യാൻ ഇനി വെറും രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ പോസ്‌റ്ററാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
 
പോസ്‌റ്റർ മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌തതും നിരവധി പേരാണ് ലൈക്കുകൾ കൊണ്ടും കമന്റുകൾ കൊണ്ടും ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. പേരൻപിലൂടെ മമ്മൂട്ടിക്ക് നാഷണൽ അവാർഡ് ലഭിക്കും എന്നതാണ് മിക്കവരും പോസ്‌റ്റിന് ചുമടെ കമന്റ് ചെയ്‌തിരിക്കുന്നത്.
 
ഏവരുടേയും കമന്റുകളിൽ ചിത്രത്തിനായുള്ള കാത്തിരിപ്പ് വളരെ വ്യക്തമാണ്. എന്നാൽ 'പടം ഇറക്കല്ലേ 21 ആം നൂറ്റാണ്ട് കളിക്കുന്നുണ്ട് അതും ഹൌസ് ഫുൾ ഷോസ്... അത് കൊണ്ട് പേരന്പ് കാണാൻ ആരും കാണില്ല....' എന്ന കമന്റാണ് മറ്റ് സിനിമാ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്. ഈ കമന്റിന് താഴെ നിരവധി കമന്റുകളും ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍