Mammootty and Prithviraj: പാര്‍വതി തിരുവോത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍; വില്ലനായി സാക്ഷാല്‍ മമ്മൂട്ടി !

രേണുക വേണു
ബുധന്‍, 17 ഏപ്രില്‍ 2024 (09:21 IST)
Prithviraj, Parvathy and Mammootty

Mammootty and Prithviraj: നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. നടി പാര്‍വതി തിരുവോത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും ഗോസിപ്പുകളുണ്ട്. നായകനായി പൃഥ്വിരാജ് എത്തുമ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി വില്ലന്‍ വേഷത്തിലാകും അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 
 
മലയാളത്തിലെ പ്രമുഖ നടി സംവിധാന രംഗത്തേക്ക് കടന്നുവരികയാണെന്നും ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്നും നേരത്തെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ആ നടി പാര്‍വതി തിരുവോത്ത് ആണെന്നും മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും ഈ ചിത്രത്തില്‍ നിര്‍ണായ വേഷം ചെയ്യുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 
 
മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുക. സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷമായിരിക്കും പാര്‍വതി തിരുവോത്ത് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുക.
 

അനുബന്ധ വാര്‍ത്തകള്‍

Next Article