മമ്മൂട്ടിയെ സംവിധാനം ചെയ്യാന്‍ നടി നിമിഷ സജയന്‍, ചിത്രീകരണം ഉടന്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 ഏപ്രില്‍ 2024 (09:17 IST)
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. താരം സംവിധായകയാകുന്നു.മമ്മൂട്ടിയെ നായകനാക്കിയാണ്
 അരങ്ങേറ്റ ചിത്രം. ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ അറിയിക്കും. മലയാളത്തില്‍ വനിത സംവിധായികയ്‌ക്കൊപ്പം മമ്മൂട്ടി ഒന്നിക്കുന്നത് രണ്ടാം തവണയാണ്. നേരത്തെ പുഴു എന്ന ചിത്രത്തിന് വേണ്ടി റിത്തീനയോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഒരു അഭിനയത്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് മമ്മൂട്ടി നായകനായി വേഷമിടുന്നത്.
 
ഹിന്ദിയിലും തമിഴിലും മമ്മൂട്ടി നേരത്തെ തന്നെ വനിത സംവിധായികയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍വതി മേനോന്‍ സംവിധാനം ചെയ്ത ത്രിയാത്രി എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിരുന്നു. തമിഴ് കവയിത്രി സുമതി റാമിന്റെ ആദ്യ ചിത്രമായ വിശ്വതുളസിയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. നന്ദിതദാസ് ആയിരുന്നു നായിക.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article