പാർവതി കാര്യങ്ങൾ മുഖത്ത് നോക്കി പറയും: ടൊവിനോ തോമസ്

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (10:10 IST)
പറയാനുള്ളത് മുഖത്ത് നോക്കി പറയുന്ന ആളാണ് പാർവതി തിരുവോത്തെന്ന് യുവതാരം ടൊവിനോ തോമസ്. ഇന്ന് മലയാള സിനിമയിലുള്ള ഏറ്റവും മികച്ച കലാകാരിയാണ് പാര്‍വതിയെന്നാണ് ടൊവിനോ പറയുന്നത്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ടൊവിനോ പാർവതിയേയും മറ്റ് താരങ്ങളെയും കുറിച്ച് പറഞ്ഞത്. 
 
കാര്യ ഗൗരവമുള്ള ആളാണ്. നാടകീയമായല്ല, കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. ടേക്ക് ഓഫാണ് പാര്‍വ്വതിയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെന്നും ടൊവിനോ പറയുന്നു. പൃഥ്വിരാജിനെ കുറിച്ചും ടൊവിനോ പറയുന്നുണ്ട്.
 
പൃഥ്വിരാജ് ഒരു ജ്യേഷ്ഠ സഹോദരനെ പോലെയാണ്. മികച്ചൊരു ടെക്‌നീഷ്യന്‍ കൂടിയാണ് അദ്ദേഹം. ഒരു സിനിമ സെറ്റിലെ എല്ലാ വശങ്ങളും അദ്ദേഹത്തിന് മനപാഠമായിരിക്കും. മെല്‍ ഗിബ്‌സനെയും കമല്‍ഹാസനെയും പോലെയുള്ള ഒരാള്‍. അത് കൊണ്ടാണ് ഞാന്‍ കൂടി ഭാഗമാവുന്ന ലൂസിഫറിന് വേണ്ടി കാത്തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article