‘അവരുടെ പ്രണയം തന്റെ ശരീരത്തോട്, പലരും അത് ഉപയോഗിച്ചിട്ട് വഞ്ചിച്ചു‘- റായ് ലക്ഷ്മിയുടെ തുറന്നു പറച്ചിൽ

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (14:11 IST)
മീ ടൂ വെളിപ്പെടുത്തലുകൾ തരംഗമായി മാറുന്നതിനിടയിൽ തന്റെ പ്രണയത്തകർച്ചയെ കുറിച്ച് തുറന്നു പറയുകയാണ് റായ് ലക്ഷ്മി. അടുത്തിടെ ഒരു അഭിമുഖത്തിലാണ് റായ് ലക്ഷ്മി എല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. ഡേറ്റിംഗ് സമയത്ത് എല്ലാം ആസ്വദിച്ചിട്ടുണ്ടെന്ന് റായ് ലക്ഷ്മി പറഞ്ഞു. 
 
എനിക്കെല്ലാം ക്രേസായിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്.  അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല.
 
അപരിചിതനുമൊത്ത് കഴിയുക പ്രയാസമാണ്. നമുക്ക് സ്‌നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു. അവർക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം. 
 
പ്രണയ വികാരങ്ങളെ നിയന്ത്രിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കുമെന്നും റായി ലക്ഷ്മി പറഞ്ഞു. ഒരു തമിഴ് പത്രത്തിനായിരുന്നു റായ് ലക്ഷ്മി അഭിമുഖം നൽകിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍