സാനിയ മിർസയ്ക്ക് ആൺകുഞ്ഞ് പിറന്നു

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (15:21 IST)
മിർസമാലിക് എന്ന മാലാഖക്കുഞ്ഞിനെ ലോകത്തിലേക്ക് വരവേറ്റ് സാനിയ മിർസയും ശുഐബ് മാലിക്കും. ദമ്പതികൾക്ക് മകൻ പിറന്ന വിവരം മാലിക് തന്നെയാണ് സോഷ്യൽ മീ‍ഡിയയിലൂടെ അറിയിച്ചത്. 
 
എപ്പോഴുമുള്ളതുപോലെ തന്നെ ഇപ്പോഴും എന്റെ പ്രിയപ്പെട്ട പെൺകുട്ടി ശക്തയായി തന്നെയുണ്ട് എന്നും ശുഹൈബ് അറിയിച്ചു. മകനാണ് ജനിക്കുന്നതെങ്കിൽ മിർസ മാലിക്ക് എന്നായിരിക്കും പേരിടുകയെന്ന് നേരത്തെ തന്നെ സാനിയ തന്റെ ആരാധകരോട് പറഞ്ഞിരുന്നു.
 
ഗർഭിണിയായിരുന്ന സമയത്തെ ഓരോ വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവെയ്ക്കാൻ സാനിയ മടികാണിച്ചിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍