ദുൽഖർ മലയാള സിനിമയുടെ അംബാസിഡർ, ആ കഴിവ് അപാരം: ടൊവിനോ തോമസ്

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (09:02 IST)
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവതാരമാണ് ടൊവിനോ തോമസ്. ചെറിയ ചെറിയ വേഷങ്ങളിൽ നിന്നും ഇപ്പോഴത്തെ മുൻ‌നിര നായകന്മാരിൽ ഒരാളായി മാറിയ താരമാണ് ടൊവിനോ. ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുമായി മികച്ച സൌഹ്രദം സൂക്ഷിക്കുന്നയാൾ കൂടിയാണ് ടൊവിനോ.
 
കഠിനാധ്വാനിയായ ഒരു നടനാണ് ദുല്‍ഖര്‍ സൽമാനെന്ന് ടൊവിനോ അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ദുല്‍ഖര്‍ എന്റെ നല്ല കൂട്ടുകാരനാണ്. നേരത്തെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാന്‍ പൊതുവായ വിഷയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് പൊതുവായിട്ടുള്ളൊരു കാര്യം ഞങ്ങള്‍ രണ്ട് പേരും അച്ഛന്മാരാണെന്നുള്ളതാണ്. ഞങ്ങള്‍ എപ്പോഴും മക്കളെ കുറിച്ചാണ് സംസാരിക്കുന്നത്.
 
കരിയറില്‍ ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ദുൽഖറിന് കഴിയുന്നുണ്ട്. ദുല്‍ഖര്‍ ചെയ്യുന്നത് പോലെ ഇത്രയേറെഭാഷകള്‍ സംസാരിക്കാന്‍ എനിക്ക് കഴിയില്ല. ഇത്രയേറെ ഭാഷകളില്‍ അഭിനയിച്ച ചെറുപ്പക്കാരില്‍ ദുല്‍ഖറും പൃഥ്വിരാജും മാത്രമാണുള്ളത്. ഇന്നത്തെ മലയാള സിനിമയുടെ രണ്ട് അംബാസിഡര്‍മാര്‍ ഇവരാണെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article