ബോളിവുഡിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്, പക്ഷേ: പാർവതി തിരുവോത്ത് പറയുന്നു

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (18:54 IST)
ബോളിവുഡ് സിനി‌മകളിൽ നിന്നും അവസരങ്ങൾ വരുന്നുണ്ടെങ്കിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഇർഫാൻ ഖാൻ നായകനായെത്തിയ  ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം.
 
ഈ സിനിമയിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡിൽ പിന്നെ പാർവതി സിനിമയൊന്നും ചെയ്‌തിട്ടില്ല. കുറച്ചു പ്രൊജക്റ്റുകള്‍ തനിക്ക് വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റു ഭാഷകളില്‍ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും, അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് ഇതേ കുറിച്ച് പാർവതി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article