കൊവിഡ് സിനിമാവ്യവസായത്തെ ബാധിച്ചപ്പോൾ പിടിച്ച് നിന്നത് മലയാളം മാത്രം: സുഹാസിനി

Webdunia
ഞായര്‍, 31 ഒക്‌ടോബര്‍ 2021 (17:54 IST)
കൊവിഡ് അന്താരാഷ്ട്ര തലത്തിൽ എല്ലാ സിനിമ ഇൻഡസ്‌ട്രികളെയും നന്നായി ബാധിച്ചപ്പോൾ പിടിച്ച് നിന്നത് മലയാള സിനിമാരംഗം മാത്രമെന്ന് സംവിധായികയും നടിയുമായ സുഹാസിനി മണിരത്‌നം. ഇക്കാലയളവിൽ മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടെന്നും സുഹാ‌സിനി പറഞ്ഞു.
 
നോര്‍ത്തിലെ ഹരിയാനയിലായാലും പഞ്ചാബിലായാലും എല്ലാവരും മലയാള സിനിമ കാണാന്‍ തുടങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് നല്ല സിനിമകള്‍ വന്നത് മലയാളത്തിൽ നിന്ന് മാത്രമാണ്. ഒടിടി സിനിമകൾ ഒരുപാട് റീച്ച് ഉണ്ടാക്കിയെങ്കിലും തിയേറ്ററിൽ നിന്ന് സിനിമ കാണുന്നതാണ് ഇപ്പോഴും ഹൃദ്യമെന്ന് സുഹാസിനി പറഞ്ഞു.
 
ഒ.ടി.ടിയില്‍ തമാശാസീനുകള്‍ വര്‍ക്കാവില്ലെന്നും, മനസ്സറിഞ്ഞ് ചിരിക്കണമെങ്കല്‍ തിയേറ്ററില്‍ തന്നെ പോകണമെന്നും സുഹാസിനി കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article