ഒന്നര വർഷത്തിന് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു, ആദ്യഘട്ടത്തിൽ ഒന്ന് മുതൽ 7 വരെയും, 10,12 ക്ലാസുകളും
ഒന്നുമുതൽ ഏഴുവരെയും പത്ത്, 12 ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികളേ പാടുള്ളൂ.
ആദ്യഘട്ടത്തിൽ ക്ലാസ് ഉച്ചവരെ മാത്രം, ഉച്ചയ്ക്ക് ശേഷം ഓൺലൈൻ ക്ലാസ് തുടരും. അതേസമയം സ്കൂളുകളിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി 24,300 തെർമൽ സ്കാനറുകൾ വിതരണം ചെയ്‌തതായി മന്ത്രി അറിയിച്ചു. നാളെ സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ തിങ്കളാഴ്ച രാവിലെ 8.30-ന് നടക്കും. മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ആന്റണി രാജു, ജി.ആർ അനിൽ എന്നിവർ പങ്കെടുക്കും.