2022ൽ ഇന്ത്യ 500 കോടി ഡോസ് വാക്‌സിൻ ഉത്‌പാദിപ്പിക്കും. ജി20യിൽ ഉറപ്പ് നൽകി മോദി

ഞായര്‍, 31 ഒക്‌ടോബര്‍ 2021 (09:00 IST)
അടുത്ത വർഷം അവസാനത്തോടെ ഇന്ത്യ അഞ്ഞൂറ് കോടി ഡോസ് വാക്‌സിൻ ഉത്‌പാദിപ്പിക്കുമെന്ന് ജി‌20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേ‌ന്ദ്രമോദി. വക്‌സീൻ മൈത്രിയിൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊവിഡിൽ നിന്നുള്ള ആരോഗ്യ, സാമ്പത്തിക മേഖലകളുടെ പുനരുത്ഥാനം സംബന്ധിച്ച് ഉച്ചകോടിയിൽ നടന്ന ചർച്ചയായിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
 
അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡൻ,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ,ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ എന്നിവരുമായി നരേന്ദ്രമോദി ചർച്ച നടത്തി. ആഗോള ഊർജ്ജ പ്രതിസന്ധിയും ജി 20 യോഗത്തിൽ ചർച്ചയായി. നേരത്തെ ജി20 യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു.
 
അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ കൊവിഡ് സാഹചര്യവും ചർച്ചയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍