നുണക്കുഴി ഓഗസ്റ്റ് 15ന് തന്നെ! അപ്‌ഡേറ്റ് പുറത്ത് വന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (21:25 IST)
ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി റിലീസിന് ദിവസങ്ങള്‍ മാത്രം. സിനിമയുടെ ട്രെയിലര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു അപ്‌ഡേറ്റ് പുറത്ത് വന്നു.
ഓഗസ്റ്റ് 15ന് സിനിമ തീയേറ്ററുകളിലേക്ക് എത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeethu Joseph (@jeethu4ever)

സരിഗമ നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാ രചന നിര്‍വഹിച്ച കെ ആര്‍ കൃഷ്ണകുമാറാണ്.
 
ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 
 
ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article