കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനു വരുന്ന അതിഥികള്‍ക്ക് മൊബൈല്‍ ഫോണുമായി അകത്ത് കയറാന്‍ പറ്റില്ല; ഹോട്ടലിലേക്ക് കയറുംമുന്‍പ് മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റിയെ ഏല്‍പ്പിക്കണം

Webdunia
ശനി, 27 നവം‌ബര്‍ 2021 (15:47 IST)
കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹം നടക്കുക. ഡിസംബര്‍ 7, 8, 9 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് ആഘോഷ പരിപാടികള്‍. രാജസ്ഥാനിലെ സവായ് മഥോപൂരിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാറ എന്ന ആഡംബര റിസോര്‍ട്ടിലാണ് വിവാഹ ആഘോഷ പരിപാടികള്‍ നടക്കുക. ഏകദേശം 200 പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
റിസോര്‍ട്ടില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് വിവരം. തങ്ങളുടെ വിവാഹം മാധ്യമങ്ങളും പാപ്പരാസികളും ആഘോഷമാക്കരുതെന്ന് കത്രീനയ്ക്കും വിക്കി കൗശലിനും നിര്‍ബന്ധമുണ്ട്. റിസോര്‍ട്ടിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. നോ-മൊബെല്‍ ഫോണ്‍ പോളിസിയും റിസോര്‍ട്ടില്‍ ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷയൊരുക്കാനുള്ള ചുമതല ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ്. വിവാഹത്തിനു അതിഥികള്‍ ആയി എത്തുന്നവര്‍ക്ക് മൊബൈല്‍ ഫോണിലോ ക്യാമറയിലോ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ അവകാശമില്ല. എല്ലാ അതിഥികളും വിവാഹചടങ്ങ് നടക്കുന്ന റിസോര്‍ട്ടിലെ ഹാളിലേക്ക് പ്രവേശിക്കും മുന്‍പ് തങ്ങളുടെ മൊബൈല്‍ ഫോണ്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. 
 
വിവാഹത്തിനു മുന്നോടിയായി ഏകദേശം ഒരുലക്ഷം കൂപ ചെലവുള്ള മൈലാഞ്ചിയാണ് കത്രീന കൈഫ് അണിയുകയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പ്രി-വെഡ്ഡിങ് പരിപാടിക്കായി ജോധ്പ്പൂരിലെ പാലി ജില്ലയില്‍ നിന്നുള്ള സോജത് മെഹന്ദിയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കെമിക്കലുകള്‍ ഒന്നുമില്ലാതെ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് ഈ മൈലാഞ്ചി ഒരുക്കുന്നത്. 20 കിലോ മെഹന്ദി പൗഡറും 400 ഹെന്ന കോണ്‍സുമാണ് ചടങ്ങിനായി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായും കൈകള്‍ കൊണ്ട അരച്ചുണ്ടാക്കിയ മൈലാഞ്ചിയാണ് തങ്ങള്‍ നല്‍കുന്നതെന്ന് സോജത് മെഹന്ദി വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നു. മെഹന്ദിക്ക് മാത്രമായി ഒരു ലക്ഷം രൂപയാണ് കത്രീന കൈഫ് ചെലവഴിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രി-വെഡ്ഡിങ് ചടങ്ങുകള്‍ക്കായി ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും അണിഞ്ഞത് ഇതേ മെഹന്ദിയാണ്.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article