ചിരിക്കാന്‍ തയ്യാറായിക്കോളൂ, വിക്കി കൗശലിന്റെ 'ഗോവിന്ദ നാം മേരാ' റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്

വെള്ളി, 12 നവം‌ബര്‍ 2021 (14:20 IST)
ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ട താരങ്ങളായ വിക്കി കൗശലും ഭൂമി പെഡ്‌നെകറും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോവിന്ദ നാം മേരാ.ശശാങ്ക് ഖെയ്താന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.
 
ജൂണ്‍ 10ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം യാഷ് ജോഹറാണ് നിര്‍മ്മിക്കുന്നത്.വളരെ രസകരമായ ചിത്രമായിരിക്കും ഇതെന്ന് വിക്കി പറയുന്നു.
 
സര്‍ദാര്‍ ഉദ്ധമാണ് വിക്കി കൗശലിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍