60 മാസം കത്രീനയ്‌ക്കൊപ്പം താമസിക്കാന്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റ് എടുത്ത് നടന്‍ വിക്കി കൗശല്‍, വാടക കേട്ടാല്‍ ഞെട്ടും !

കെ ആര്‍ അനൂപ്

ചൊവ്വ, 9 നവം‌ബര്‍ 2021 (12:30 IST)
വിക്കി കൗശല്‍ കത്രീന കൈഫും ഡിസംബറില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ തങ്ങളുടെ ബന്ധത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരാധകര്‍ അത് കാണാനായി കാത്തിരിക്കുകയാണ്. 
 
മുംബൈയിലെ ജുഹുവിലെ രാജ്മഹല്‍ അപ്പാര്‍ട്ടുമെന്റുകളില്‍ കുറച്ചുകാലമായി വീട് നോക്കുകയായിരുന്നു വിക്കിയും കത്രീനയും. 2021 ജൂലൈയില്‍ വിക്കി ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാം നില വാടകയ്ക്കെടുത്തു.60 മാസത്തേക്ക്, അതായത് 5 വര്‍ഷത്തേക്കാണ് വിക്കി അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  
 
വിക്കി സെക്യൂരിറ്റി ഡെപ്പോസിറ്റായി 1.75 കോടി രൂപ അടച്ചതായി റിപ്പോര്‍ട്ടുണ്ട്.  ആദ്യ 36 മാസത്തെ വാടക എട്ട് ലക്ഷം രൂപയാണ്. അടുത്ത 12 മാസത്തേക്കുള്ള വാടക 8.40 ലക്ഷം രൂപയായിരിക്കും. ബാക്കിയുള്ള വര്‍ഷത്തേക്കുള്ള വാടക പ്രതിമാസം 8.82 ലക്ഷം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍