ഓസ്‌കർ എൻട്രിയായി കൂഴങ്കൾ, വിഘ്‌‌നേശ് ശിവനെയും നയൻ‌‌താരയെയും അഭിനന്ദിച്ച് വിക്കി കൗശൽ

ഞായര്‍, 24 ഒക്‌ടോബര്‍ 2021 (18:25 IST)
ഓസ്‌കർ പുരസ്‌കാരത്തി‌നായി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇന്ത്യൻ എൻട്രിയായി തിരെഞ്ഞെടുക്കപ്പെട്ട കുഴങ്കൾ സിനിമയുടെ നിർമാതാക്കളായ വിഘ്‌നേശ് ശിവനെയും നയൻതാരയെയും അഭിനന്ധിച്ച് വിക്കി കൗശാൽ.
 
 വിക്കി കൗശല്‍ നായകനായ ചിത്രം സര്‍ദാര്‍ ഉദ്ധവും ഓസ്‍കറിനായി മത്സരിക്കാൻ വേണ്ടിയുള്ള ചുരുക്കപ്പെട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം കൂഴങ്കള്‍ ഇടംപിടിക്കുകയായിരുന്നു. റൗഡി പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കൂഴങ്കള്‍ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്  പി എസ് വിനോദ് രാജ് ആണ്. പി എസ് വിനോദ് രാജ് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍