'തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയന്‍. കുറഞ്ഞ സമയം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളം മാത്രമല്ല, അങ്ങ് ബോളിവുഡില്‍ വരെ നിമിഷയ്ക്ക് ആരാധകരുമുണ്ട്. നിരവധി സിനിമകളൊന്നും നടിയുടെ കൈയ്യിൽ ഇപ്പോൾ ഇല്ലെങ്കിലും കാമ്പുള്ള കഥാപാത്രങ്ങളെ മാത്രമേ നിമിഷ അവതരിപ്പിക്കാറുള്ളൂ.
നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിന് എത്തിയ 'ഡബ്ബ കാര്‍ട്ടല്‍' എന്ന വെബ് സീരിസാണ് നിമിഷയുടേതായ പുതിയ പ്രൊജക്‌ട്. ഷോണാലി ബോസ് ആണ് സംവിധാനം. ജ്യോതിക, ഗജ്‌രാജ് റാവോ, ഷബാന ആഷ്‌മി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ഇംഗ്ലീഷ് ചിത്രമായ ഫുട്പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നിമിഷയുടേതായി ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം.