നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; അനുമതി നല്‍കിയത് യെമന്‍ പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഡിസം‌ബര്‍ 2024 (10:59 IST)
nimisha priya
നിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. വധശിക്ഷയ്ക്ക് യമന്‍ പ്രസിഡന്റ് അനുമതി നല്‍കി. യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനുള്ളില്‍ തന്നെ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന സൂചന. വിദേശകാര്യ മന്ത്രാലയം ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
 
നിമിഷപ്രിയയുടെ ദയാ ഹര്‍ജി തള്ളിക്കളഞ്ഞതായും വധശിക്ഷ യമന്‍ പ്രസിഡന്റ് ശരിവെച്ചതായുമുള്ള വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. 2017 ലാണ് യമന്‍ പൗരന്‍ കൊല്ലപ്പെടുന്നത്. 2018ല്‍ നിമിഷപ്രിയയ്ക്ക് വധശിക്ഷയും വിധിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ഏക വഴി കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍