ബലാത്സംഗ കൊലയ്ക്ക് തൂക്കുകയര്‍ തന്നെ; പശ്ചിമ ബംഗാള്‍ നിയമസഭ ഏകകണ്ഠമായി ബില്‍ പാസാക്കി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (15:58 IST)
ബലാത്സംഗ കൊലയ്ക്ക് തൂക്കുകയര്‍ നല്‍കുന്ന ബില്‍ പശ്ചിമ ബംഗാള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. പീഡനത്തിന് പരോളില്ലാതെ ജീവപര്യന്തവും നല്‍കും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ 'അപരാജിത' എന്ന് പേരിട്ട ബില്‍ ആണ് പാസാക്കിയത്. ബലാത്സംഗത്തെ തുടര്‍ന്ന് ഇര കൊല്ലപ്പെടുകയോ തളര്‍ന്ന അവസ്ഥയിലാവുകയോ ചെയ്താല്‍ പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്നാണ് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്.
 
ലൈംഗിക കുറ്റകൃത്യങ്ങളില്‍ കേന്ദ്ര നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഇതോടെ പശ്ചിമ ബംഗാള്‍. കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗം കൊലപാതകത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചത്. അതേസമയം നിയമസഭാ പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍