പാചകവാതക വില വര്‍ധിപ്പിച്ചു

രേണുക വേണു

ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (07:59 IST)
പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറിനു 39 രൂപയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. 
 
19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ജൂലൈ ഒന്നിനു എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 30 രൂപ കുറച്ചിരുന്നു. 
 
14 കിലോഗ്രാം ഗാര്‍ഹിക പാചകവാതകത്തിനു ഡല്‍ഹിയില്‍ 803 രൂപയാണ് വില. കൊല്‍ക്കത്തയില്‍ 829 രൂപയും മുംബൈയില്‍ 802.5 രൂപയുമാണ്. ചെന്നൈയില്‍ 918.5 രൂപയാണ് നിലവിലെ വില. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍