പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി; പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 31 ഡിസം‌ബര്‍ 2024 (10:46 IST)
പെട്രോള്‍ പമ്പിനായി ഭൂമി തരം മാറ്റാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍. പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ എംപി അനില്‍കുമാറാണ് വിജിലന്‍സിന്റെ പിടിയിലായത്. ഒരേക്കര്‍ ഭൂമിയിലെ 30 സെന്റ് തരം മാറ്റാനായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനായി 2ലക്ഷം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു അനില്‍കുമാര്‍. ഇതിനായി ആദ്യം 50000 രൂപ നല്‍കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. 
 
എന്നാല്‍ അപേക്ഷകന്‍ പണം നല്‍കുന്നതിന് പകരം വിജിലന്‍സിനെ അറിയിക്കുകയാണ് ചെയ്തത്. വില്ലേജ് ഓഫീസര്‍ക്കെതിരെ മുന്‍പും കൈക്കൂലി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. അനില്‍കുമാര്‍ പണം ആവശ്യപ്പെട്ടതിന്റെ ഡിജിറ്റല്‍ തെളിവുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. അനില്‍കുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കും. ഈ വര്‍ഷമാണ് പന്തീരാങ്കാവിലേക്ക് അനില്‍കുമാര്‍ സ്ഥലം മാറി എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍