നടി നിമിഷാ സജയന്റെ പിതാവ് സജയന്‍ നായര്‍ അന്തരിച്ചു. 63 വയസായിരുന്നു. കൊല്ലം ജില്ലയിലെ കടക്കല്‍ സ്വദേശിയാണ് സജയന്‍ നായര്‍. ഇദ്ദേഹം ജോലിയുടെ ഭാഗമായി മുംബൈയില്‍ സ്ഥിരതാമസമായിരുന്നു.
കുറച്ചുനാളുകളായി രോഗബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബിന്ദു സജയനാണ് ഭാര്യ. മക്കള്‍ -നിമിഷാ സജയന്‍, നീതു സജയന്‍.