Neru: ഇന്നുമുതല്‍ 'നേര്' നേരില്‍ കാണാം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ജനുവരി 2024 (13:27 IST)
Neru: ഡിസ്നി + ഹോട്ട് സ്റ്റാര്‍ ഏറെ അഭിമാനത്തോടെ മറ്റൊരു വിജയചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നു. സമീപകാലത്തെ ഏറ്റവും മികച്ച മലയാളം ചിത്രങ്ങളില്‍ ഒന്നായ നേര് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജനുവരി 23 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്നു. ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്ന നേര് നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
 
സാറ എന്ന അന്ധയായ സ്‌ക്ലപ്ചര്‍ ആര്‍ട്ടിസ്റ്റിന്റെ  ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഒരു വലിയ പ്രതിസന്ധിയും തുടര്‍ന്ന് നീതി തേടിയുള്ള ആ പെണ്‍കുട്ടിയുടെ പോരാട്ടത്തിന്റെ വഴികളുമാണ് നേരിന്റെ പ്രമേയം. ഓരോ നിമിഷവും പ്രേക്ഷകനെ ആവേശത്തിന്റെ  മുള്‍മുനയില്‍ നിര്‍ത്തി കൊണ്ടുള്ള രീതി നേരിന്റെ പ്രത്യേകതയാണ്. അനശ്വര രാജന്‍ സാറയായും മോഹന്‍ലാല്‍ വിജയമോഹനനായും എത്തി
ഇമോഷനല്‍ കോര്‍ട്ട് റൂം ഡ്രാമയായി ചിത്രത്തെ അവതരിപ്പിക്കുന്നതില്‍ ജീത്തു ജോസഫ് നൂറ് ശതമാനം വിജയിച്ചു എന്ന് തന്നെ പറയാം..
 
ജീത്തു ജോസഫും ശാന്തി മഹാദേവിയും ഒരുക്കിയിരിക്കുന്ന തിരക്കഥ തുടക്കം മുതല്‍ വഴിത്തിരുവുകളിലൂടെയാണ്  സഞ്ചരിക്കുന്നത്. മോഹന്‍ലാലിന്റെയും അനശ്വര രാജന്റെയും വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക് പുറമേ സിദ്ദിഖ്, ജഗദീഷ്, പ്രിയാമണി എന്നിവരുടെ അഭിനയ മികവും പ്രേക്ഷകരുടെ  മനസ്സില്‍ ഇടം നേടാനായി. നീതിക്കായുള്ള  ഈ നിയമ പോരാട്ടം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ  നിങ്ങളുടെ സ്‌ക്രീനിലെത്തുന്നു. ജനുവരി 23  മുതല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article