2024ല്‍ 100 കോടി കടക്കുന്ന ആദ്യ തമിഴ് ചിത്രം,'ക്യാപ്റ്റന്‍ മില്ലര്‍' കുതിപ്പ് തുടരുന്നു, വീഴാതെ പിന്നാലെ തന്നെയുണ്ട് 'അയലാന്‍'

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (13:15 IST)
ഇത്തവണത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ തിയറ്ററുകളില്‍ 'ക്യാപ്റ്റന്‍ മില്ലര്‍', 'അയലാന്‍' രണ്ട് ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇരു ചിത്രങ്ങള്‍ക്കും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താനായി. പ്രദര്‍ശനത്തിന് എത്തി പത്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബോക്സ് ഓഫീസില്‍ 100 കോടി കളക്ഷന്‍ നേടിയിരിക്കുകയാണ് ക്യാപ്റ്റന്‍ മില്ലര്‍.
 2024ല്‍ ബോക്സ് ഓഫീസില്‍ 100 കോടി കടക്കുന്ന ആദ്യ തമിഴ് ചിത്രമായി മാറി ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലര്‍'.  ശിവകാര്‍ത്തികേയന്റെ 'അയലാന്‍' നല്ല പ്രതികരണം നേടിയതിന് ശേഷം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഗ്രാഫിക്സിനും വിഎഫ്എക്സിനും ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. 10 ദിവസം കൊണ്ട് 91 കോടി രൂപ ബോക്സ് ഓഫീസില്‍ നേടിയ ചിത്രം രണ്ടാം തിങ്കളാഴ്ച 1.5 കോടി രൂപ ബോക്സ് ഓഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.
  'ക്യാപ്റ്റന്‍ മില്ലറിന് ഒരു ദിവസം മുമ്പാണ് ശിവകാര്‍ത്തികേയന്റെ 'അയലാന്‍' തെലുങ്ക് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article