'ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര്‍ ചിത്രം 'നേര്' കണ്ടു.അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും !ലാല്‍ സാര്‍, സിദ്ദിഖ് സര്‍, ജഗദീഷ് ചേട്ടന്‍, അനശ്വര!
വേറെ ലെവല്‍.അനശ്വര രാജന്‍ ഗംഭീര പ്രകടനം. ഓരോ നിമിഷവും ജീവിച്ചു.അത്ഭുതം.
അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്‍ ഡിംഗും ,കണക്ടും ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.സിദ്ദിഖ് സര്‍.. ന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍.
ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും.
ണ്‍ജീത്തു ജോസഫ് മലയാളത്തിന് നല്‍കിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്'.
ശ്രീ ഗണേഷ് കുമാര്‍,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര്‍ എല്ലാം ഗംഭരമായി.',-മാലാ പാര്‍വതി കുറിച്ചു.