വേലക്കാരിയായി ജോലി ചെയ്‌താണ് അന്ന് പരീക്ഷയ്‌ക്കായി പണം കണ്ടെത്തിയത്, അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നേഹ സക്‌സേന

Webdunia
വെള്ളി, 22 മെയ് 2020 (13:11 IST)
തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന നടിയാണ് നേഹ സക്‌സേന. മമ്മൂട്ടി ചിത്രം കസബയിലൂടെ മലയാളികൾക്ക് പരിചിതയായ നേഹ സക്‌സേന പിന്നീട് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോളിതാ സിനിമയിൽ എത്തുന്നതിന് മുൻപുള്ള തന്റെ ജീവിതത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
 
ഒരു മിഡിൽ ക്ലാസ് കുടുംബത്തിലായിരുന്നു ജനനം. അച്ഛനെ കാണുവാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല.അ​​​മ്മ​​​ ​​​ക​​​മ്പി​​​ളി​​​ക്കു​​​പ്പാ​​​യ​​​ങ്ങ​​​ളും​​​ ​​​ജാ​​​ക്ക​​​റ്റു​​​മൊ​​​ക്കെ​​​ ​​​തു​​​ന്നു​​​ന്ന​​​തി​​​ൽ​​​ ​​​എ​​​ക്സ്പ​​​ർ​​​ട്ടാ​​​യി​​​രു​​​ന്നു. ഒരുപാട് കഷ്ടപ്പെട്ടായിരുന്നു അമ്മ എന്റെ ഭക്ഷണത്തിനും പഠനത്തിനുമുള്ള പണം കണ്ടെത്തിയിരുന്നത്. പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾ റ്റിക്കറ്റ് വാങ്ങാൻ 300 രൂപപോലും കയ്യിൽ ഉണ്ടാവാതിരുന്ന സമയമുണ്ടായിരുന്നു.
 
ബോർഡ് എക്‌സാം എഴുതിയില്ലെങ്കിൽ എന്റെ ഒരു വർഷം നഷ്ടമാകും.ഞാൻ ഒരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്‌താണ് പരീക്ഷയ്‌ക്ക് പണം കണ്ടെത്തിയത്.കൗമുദിയുമായുള്ള അഭിമുഖത്തിൽ നേഹ സക്‌സേന പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article