മോഹൻലാൽ എന്ന മഹാനടൻ അഭിനയിച്ച ഓരോ സിനിമകളും തൻറെ സ്വതസിദ്ധമായ അഭിനയ മികവിനാൽ സിനിമാ പ്രേമികളുടെ മനസ്സിൽ വരച്ചിടുകയായിരുന്നു. ഓരോ സംവിധായകൻറെയും മനസ്സിൽ വിരിയുന്ന കഥാപാത്രങ്ങളെ മനസ്സിലാക്കി ജീവൻ നൽകുന്ന നടനാണ് മോഹൻലാൽ. പിന്നീട് സിനിമകൾ ബിഗ് സ്ക്രീനിലെത്തുമ്പോൾ ആസ്വാദകരുടെ കണ്ണുകൾ നിറയുന്നതും കയ്യടിക്കുന്നതും എല്ലാം ആ നടന വിസ്മയത്തിന്റെ മാജിക്കാണ്.
പൂർണമായും സംവിധായകൻറെ നടനാണ് മോഹൻലാൽ. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനില്‍ എത്തുമ്പോഴും തൊട്ടുമുമ്പത്തെ സിനിമയിലെ സംവിധായകൻറെ രീതികൾ മോഹൻലാലില്‍ അവശേഷിച്ചിട്ടുണ്ടാവുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കാറ്റ് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മോഹൻലാൽ പ്രിയദർശന്റെ സെറ്റിലേക്കാണ് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ പ്രിയദർശൻ എന്നെ വിളിച്ചിരുന്നു.