അതിന്‍റെ പ്രസക്‍തഭാഗം ഇങ്ങനെ:
35 വർഷങ്ങൾക്കു മുമ്പിറങ്ങിയ പടയോട്ടത്തിന്റ സെറ്റിൽ വെച്ചാണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്. അവിടെനിന്ന് തുടങ്ങിയതാണ് ഈ സൗഹൃദം. എന്നെ ഇച്ചാക്ക പലരും ആലങ്കാരികമായി വിളിക്കുമ്പോഴും എനിക്കത്ര സന്തോഷം തോന്നാറില്ല. ലാലു വിളിമ്പോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ട്. ഒരു സഹോദരനെ പോലെ തോന്നും.
എന്നാൽ ജീവിതത്തെ കോളേജ് വിദ്യാർത്ഥികൾ പോലെയാണ് നോക്കിക്കാണുന്നത്. കോളേജ് വിദ്യാര്‍ത്ഥികളെപോലെ തമാശ പറഞ്ഞും കളിച്ചും ഒക്കെ നടക്കുമായിരുന്നു. നമുക്കിടയിലുള്ള ചില്ലറ പ്രശ്നങ്ങളും പരിഭവങ്ങളും നമ്മൾ നേരിൽ കാണുമ്പോൾ ഐസ് പോലെ അലിഞ്ഞു ഇല്ലാതാവുന്നത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. മോളുടെ വിവാഹം, മോന്റെ വിവാഹം, ലാല്‍ സ്വന്തം വീട്ടിലെ വിവാഹം പോലെയാണ് നടത്തിത്തന്നത്. അപ്പു ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്റെ വീട്ടില്‍ വന്ന് എന്റെ അനുഗ്രഹം വാങ്ങി, സ്നേഹം വാങ്ങി, എന്റെ പ്രാര്‍ത്ഥന കൂടെ കൊണ്ടുപോയി.
സിനിമയ്ക്ക് അപ്പുറം ഉള്ള നമ്മുടെ സൗഹൃദം ഒരുപാട് വളർന്നിരിക്കുന്നു. മലയാളത്തിന്റെ ഈ അത്ഭുതകലാകാരന്, ലാലിന്, മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിന ആശംസകൾ നേരുന്നു.