ആ 20 ദിവസം...ഭാര്‍ത്തിവിനെ പിരിഞ്ഞ് ഇരിക്കാന്‍ വയ്യ, നയന്‍താര പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (11:39 IST)
ജനപ്രിയ തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പുതിയ സിനിമയുടെ തിരക്കുകളിലാണ്.'ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍' അല്ലെങ്കില്‍ 'എല്‍ഐസി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം തിരക്കിലായിരുന്നു സംവിധായകന്‍.
തന്റെ ഇരട്ടക്കുട്ടികളോടും ഭാര്യ നയന്‍താരയോടും ചേര്‍ന്നല്ലാതെ വിഘ്‌നേഷ് ശിവനെ അധികം കാണാറില്ല. സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഇവരില്‍നിന്ന് കുറേ ദിവസം അകന്നു നില്‍ക്കേണ്ടി വന്നിരുന്നു സംവിധായകന്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by N A Y A N T H A R A (@nayanthara)

വിഘ്‌നേഷ് ശിവന്‍ 'എല്‍ഐസി'യുടെ ഒരു പ്രധാന ഭാഗം മലേഷ്യയിലും സിംഗപ്പൂരിലും ചിത്രീകരിച്ചു, ഷെഡ്യൂള്‍ പൂര്‍ത്തിയായി. 20 ദിവസത്തെ ഷെഡ്യൂളിന് ശേഷം തന്റെ ഭര്‍ത്താവിനെ കണ്ട സന്തോഷത്തിലാണ് നയന്‍താര. കുഞ്ഞുങ്ങളും അച്ഛനായി കാത്തിരിക്കുകയായിരുന്നു. ഇത്രയും ദിവസത്തിന് ശേഷം വിക്കിയെ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ ആവുന്നത് അല്ലെന്ന് നയന്‍താര പറഞ്ഞു. 
 
'നീണ്ട 20 ദിവസത്തെ ഷെഡ്യൂളിന് ശേഷം നിങ്ങളെ കണ്ടപ്പോള്‍ ഞങ്ങള്‍ മൂന്ന് പേര്‍ക്കും എങ്ങനെ തോന്നി എന്ന് വിശദീകരിക്കാന്‍ കഴിയില്ല! ഞങ്ങള്‍ നിങ്ങളെ ശരിക്കും മിസ്സ് ചെയ്തു',-നയന്‍താര എഴുതി.
 
കഴിഞ്ഞദിവസം വിക്കിയും ഇതേ വികാരം പങ്കുവെച്ചിരുന്നു. ഭാര്യയെയും കുഞ്ഞുങ്ങളെയും നീണ്ട ദിവസങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം സംവിധായകനും പങ്കുവെച്ചിരുന്നു.സിംഗപ്പൂരിലെയും മലേഷ്യയിലെയും ചിത്രീകരണത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ ആദ്യം കുട്ടികളെ ചെന്ന് കണ്ട് സ്‌നേഹം പ്രകടിപ്പിച്ചു.ആഴ്ചകളോളം അച്ഛനായി കാത്തിരിക്കുകയായിരുന്നു മക്കള്‍.
 
  അടുത്ത ഷെഡ്യൂള്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
 'എല്‍ഐസി' എന്ന ചിത്രത്തില്‍ പ്രദീപ് രംഗനാഥന്‍, കൃതി ഷെട്ടി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, എസ് ജെ സൂര്യ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്ന ചിത്രം റൊമാന്റിക് ഡ്രാമയാണ്.
 
 നയന്‍താരയെ ചിത്രത്തില്‍ നായികയാക്കാന്‍ വിഘ്നേഷ് ശിവന്‍ നേരത്തെ ശ്രമിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ നയന്‍താരയെ കൊണ്ടുവരുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article