തന്റേതായ പാത സ്വയം വെട്ടിയെടുത്ത നടിയാണ് നയന്‍താര. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേര് വെറുതെ കിട്ടിയതല്ല. വര്‍ഷങ്ങളായി സിനിമയില്‍ നിലനിന്ന് പോകുക എന്നതും ചെറിയ കാര്യമല്ല. വെല്ലുവിളികള്‍ നിറഞ്ഞ കരിയറിന്റെ തുടക്കകാലത്ത് തന്റെ ഉള്ളിലുള്ള അതിരുകള്‍ പൊട്ടിക്കാന്‍ താരത്തിനായിരുന്നു. ബില്ല സിനിമയില്‍ അഭിനയിക്കുന്നതിനുമുമ്പ് നടി കൂടുതലും നാടന്‍ വേഷങ്ങളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്.ഫുള്‍ ഗ്ലാമറായി ആരും നയന്‍താരയെ കണ്ടിരുന്നില്ല. ഇങ്ങനെ ഒരു വേഷം ചെയ്യാന്‍ നയന്‍താരയ്ക്ക് മുന്നില്‍ ഒരു കാരണമുണ്ടായിരുന്നു. അതിനെക്കുറിച്ച് നടി തന്നെ തുറന്നുപറയുകയാണ്.