Actress Shobana: തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആരെങ്കിലും കൂട്ട് വേണമെന്ന് കരുതിയാണ് ശോഭന ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. 2011 ലാണ് ശോഭനയുടെ ജീവിതത്തിലേക്ക് മകള്‍ എത്തുന്നത്. നാരായണി എന്നാണ് ശോഭനയുടെ ദത്തുപുത്രിയുടെ പേര്. തന്റെ സിനിമകളില്‍ മണിച്ചിത്രത്താഴ് ആണ് മകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ശോഭന പറയുന്നു. തന്റെ കാര്യത്തില്‍ മകള്‍ വളരെ പൊസസീവ് ആണെന്നും ശോഭന പറഞ്ഞു. മകള്‍ക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയത്.