വി‌ഘ്‌നേഷ് എന്റെ ജീവിതം മാറ്റിമറിച്ചു, പ്രണയത്തെ കുറിച്ച് മനസുതുറന്ന് നയൻതാര !

Webdunia
തിങ്കള്‍, 6 ജനുവരി 2020 (14:47 IST)
വിഘ്‌‌നേഷ് ശിവനുമായുള്ള പ്രണയത്തെ കുറിച്ചും അത് ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചും ഒരു പൊതുവേദിയിൽ മനസുതുറന്ന് സംസാരിച്ചിരിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. സീ സിനിമ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും സ്വാധീനമുള്ള അഭിനയത്രി, പ്രേക്ഷകരുടെ പ്രിയ നായിക എന്നീ പുരസ്കാരങ്ങൾ സ്വീകരിച്ച ശേഷമായിരുന്നു. പ്രണയത്തെ കുറിച്ച് നയൻതാര മനസ് തുറന്നത്.
 
വിഘ്‌നേഷ് ശിവനുമായുള്ള സൗഹൃദവും പ്രണയവും തന്റെ ജീവിതം മാറ്റിമറിച്ചു എന്നാണ് നയൻതാര തുറന്നു വെളിപ്പെടുത്തിയിരിക്കുന്നത്. 'പ്രണയം എന്റെ ജീവിതത്തെ മനോഹരമാക്കുന്നു. അദ്ദേഹവുമൊത്തുള്ള യാത്ര എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. സ്വപ്നങ്ങളിലേക്ക് എന്നെ കൈപിടിച്ച് നടത്തിയ വ്യക്തിയാണ് വിഘ്‌നേഷ് ശിവൻ. അദ്ദേഹത്തിന് ഞാൻ നന്ദി പറയുന്നു. അതുപോലെ വർഷങ്ങളായി എനിക്ക് പിന്തുണ നൽകന്ന പ്രേക്ഷകർക്കും'. നയൻതാര പറഞ്ഞു.
 
സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് നയൻതാര അഭിനയ രംഗത്തെത്തുന്നത്. അതിവേഗം തെന്നിന്ത്യയിൽ സാനിധ്യമറിയിച്ച താരം ഗ്ലാമർ റോളുകളിലൂടെയാണ് തമിഴ് സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. എന്നാൽ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ആവർത്തനമായതോടെ നയൻതാരയുടെ താരമൂല്യം കുറഞ്ഞു. സിനിമയിൽനിന്നും ഇടവേളയെടുക്കേണ്ട ന്നിലയിലേക്ക് കാര്യങ്ങൾ എത്തി. പിന്നീട് വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന സിനിമയിലൂടെയാണ് നയൻതാര ശക്തമായ തിരിച്ചുവരവ് നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article