അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽനിന്നും ഷോക്കേറ്റ് തീ ആളിപ്പടർന്നു യുവതിക്ക് ദാരുണാന്ത്യം !

തിങ്കള്‍, 6 ജനുവരി 2020 (13:34 IST)
അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽ നിന്നും ഷോക്കേറ്റത്തിനെ തുടർന്ന് തീ ആളിപ്പടർന്ന് യുവതിക്ക് ദാരുണ അന്ത്യം. ചെന്നൈയിലെ ചുലൈമേട് സ്ട്രീറ്റിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായത്. ശരീരമാസകലം പൊള്ളലേറ്റ യുവതിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
 
ലിമ ജോസ് എന്ന 38കരിയാണ് പൊള്ളലേറ്റ് മരിച്ചത്. ഇലക്ട്രിക് ജങ്ഷൻ ബോക്സ് കടക്കുന്നതിനിടയിൽ യുവതിക്ക് ഷോക്കേൽക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികാൾ പറയുന്നു. പെട്ടന്നു തന്നെ വലിയ ശബ്ദത്തോടെ ശരിരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഉടൻ പ്രദേശവാസികൾ പുതപ്പ് ഉപയോഗിച്ച് തീ അണച്ചു എങ്കിലും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.   
 
അണ്ടർഗ്രൗണ്ട് ഇലക്ട്രിക് കേബിളിൽ വൈദ്യുത ചോർച്ച ഉണ്ടാകാൻ സാധ്യതയില്ല എന്നും. വിശയത്തിൽ അന്വേഷണം നടത്തിയ ശേഷമേ കാര്യങ്ങൾ വ്യക്തമാക്കാനാകൂ എന്നുമാണ്.  ഇലക്ട്രിസിറ്റി ബോർഡ് വ്യക്തമാക്കുന്നത് അതിനാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍