ആ ബസുകളിൽ ഇനി ശുചിമുറിയും, ലൈബ്രറിയും ഒരുങ്ങും !

ശനി, 4 ജനുവരി 2020 (18:14 IST)
കാലാവധി കഴിഞ്ഞ് നിരത്തുകളിൽനിന്നും പിൻവലിക്കുന്ന ബസുകളിൽ ശുചി മുറികളും, ലൈബ്രറികളും ഒരുകാൻ കർണാടക സർക്കാർ. പഴയ ബസുകൾ ഇരുമ്പ് വിലക്ക് വിൽക്കുന്ന പതിവ അവസാനിപ്പിക്കാൻ കർണാടക ആർടിസി തീരുമാനിച്ചു. പഴയ കർണാടക സരിഗെ ബസുകളാണ് ഇതിനായി ആദ്യം ഉപയോഗിക്കുക.
 
1200 പഴയ ബസുകൾ നിലവിൽ കർണാടക ആർടിസിയുടെ ഷെഡുകളിൽ കിടപ്പുണ്ട്. ഇത് വനിതാ യാത്രക്കാർക്ക് സഹയകരമാകുന്ന രിതിയിൽ ടോയ്‌ലെറ്റുകളും, ശിശു സംരക്ഷണ കേന്ദ്രങ്ങളുമാക്കി മാറ്റും. പഴയ ബസുകളിൽ ലൈബ്രറികൾ ഒരുക്കാനും കർണാടക ആർടിസി ലക്ഷ്യംവക്കുന്നുണ്ട്. മജസ്റ്റിക് ഉൾപ്പടെയുള്ള പ്രധാന ബസ് സ്റ്റാൻഡുകളിലായിരിക്കും പഴയ ബസുകൾ ടോയിലറ്റുകളാക്കി മാറ്റുക. 
 
ദിവസേന ലക്ഷക്കണക്കിന് ആളുകൾ വരുന്ന മജസ്റ്റിക് പോലുള്ള ബസ് സ്റ്റാൻഡുകളിൽ ഇത്തരം സംവിധാനം ഒരുക്കുന്നത് വനിതാ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന് കർണാടക ആർടിസി അധികൃതർ വ്യക്തമാക്കി. പൂനെ മുനിസിപ്പൽ കോർപ്പറേഷൻ സമാനമായ പദ്ധതി നേരത്തെ നടപ്പിലാക്കിയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കർണാടക ആർടിസിയുടെ പദ്ധതി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍