ആരാണ് പറഞ്ഞത് രൺവീറിന്റെ പണം അതിൽ ഉണ്ടെന്ന്, ആ ചിത്രം നിർമ്മിച്ചത് ഞാനാണ്, ദീപീകയുടെ മറുപടി, വീഡിയോ !
ചിത്രം നിർമ്മിക്കുന്നതിനായി രൺവീർ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് അൽപ്പം കടുപ്പിച്ച് തന്നെയാണ് ദീപിക മറുപടി നൽകിയത്. 'ഒരു നിർമ്മാതാവ് എന്ന നിലയിൽ എന്റെ പണമാണ് ഛപാക് നിർമ്മിക്കാൻ ചിലവിട്ടത്. രൺവീറിന്റെ പണം സിനിമക്കായി ഉപയോഗിച്ചു എന്ന് ആരാണ് പറഞ്ഞത്' എന്നും താരം മാധ്യമപ്രവർത്തകനോട് ചോദിച്ചു.
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ഛപാക് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകേട്ട് കരഞ്ഞ ലക്ഷ്മിയെ ദീപിക ആശ്വസിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ദീപിക കാരണം ആസിഡ് ആക്രമണത്തിന് ഇരയായവരോടുള്ള ലോകത്തിന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട് എന്നും അതിന് നന്ദി പറയുന്നത് ദീപികയോടാണ് എന്നും ലക്ഷ്മി അഗർവാൾ ചടങ്ങിൽ പറഞ്ഞു.