ജിപിഎസിന് പകരം 'നാവിക്', ഇസ്രോ വികസിപ്പിച്ച ഗതിനിർണയ സംവിധാനം സ്മാർട്ട്‌ഫോണുകളിലേക്ക്, ക്വാൽകോം ചിപ്പുകൾ ഉടൻ !

ശനി, 4 ജനുവരി 2020 (14:52 IST)
ഐഎസ്ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ സ്വന്തം ഗതി നിർണ്ണയ സംവിധാനം നാവിക് ഉടൻ സ്മാർട്ട്ഫോണുകളിലേക്ക് എത്തുന്നു. ഇതുസംബന്ധിച്ച് ഇസ്രോയും ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും തമ്മിൽ ചർച്ച പുരോഗമിക്കുകയാണ്. ചർച്ച വിജയകരമായാൽ അധികം വൈകാതെ തന്നെ ഷവോമി സ്മാർട്ട്ഫോണുകളിൽ 'നാവിക്' ലഭ്യമായി തുടങ്ങും.
 
ഷവോമിയുമായുള്ള ചർച്ച വിജയകരമാണ് എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇസ്രോയുടെ നാവിക് സംവിധാനം ലഭ്യമാക്കുന്ന ആദ്യ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായി ഷവോമി മാറും. നാവിക് സംവിധാനം ചിപ്പുകളിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചിപ്പ് നിർമ്മാതാക്കളായ ക്വാൽകോമുമായി ഇസ്രോ ധാരണയിലെത്തിയിട്ടുണ്ട്. ഈ ചിപ്പുകളായിരിക്കും ഷവോമി സ്മാർട്ട്ഫോണുകളിൽ നൽകുക.
 
ഇന്ത്യയുടെ നവികേഷൻ ഉപഗ്രഹ ശൃംഖലയായ 'ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം' ആണ് നാവിക് എന്ന പേരിൽ അറിയപ്പെടുന്നത്. ഉദ്യോഗസ്ഥർക്കായി പ്രത്യേക റെസ്ട്രിക്ട് സർവീസും, സാധാരണ ഉപയോക്താക്കൾക്കായുള്ള സ്റ്റാൻഡേർഡ് പൊസിഷനിങ് സേവനവും നാവിക് നൽകും. കരയിലും ആകാശത്തും കടലിലുമുള്ള നാവികേഷൻ സാധ്യമാക്കുന്നതാണ് നാവിക്. ഇന്ത്യയിലെ വഴികൾ കൃതമായി മനസിലാക്കാൻ നാവികിന് സാധിക്കും. വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും നാവിക്കിൽ ഉണ്ടായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍