Rahul Mamkootathil: 'പരാതിയുണ്ടോ, പിന്നെ എന്തിനു രാജി'; നേതാക്കളെ തള്ളി രാഹുല്‍ മാങ്കൂട്ടത്തില്‍

രേണുക വേണു

ഞായര്‍, 24 ഓഗസ്റ്റ് 2025 (08:42 IST)
Rahul Mamkootathil: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിനു തലവേദനയാകുന്നു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുമ്പോഴും പ്രതികൂല നിലപാടാണ് രാഹുലിന്റേത്. 
 
തനിക്കെതിരെ പരാതികളൊന്നും ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രാഹുലിന്റെ ചോദ്യം. കെപിസിസി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും നിലവില്‍ രാജിക്ക് തയ്യാറല്ലെന്ന് രാഹുല്‍ നിലപാടെടുത്തു. 
 
ഇന്നലെ പുറത്തുവന്ന ഫോണ്‍ സംഭാഷണമാണ് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്. ഇരയായ യുവതിയെ രാഹുല്‍ ഗര്‍ഭഛിത്രത്തിനു നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഈ ഫോണ്‍ സംഭാഷണത്തില്‍ കേള്‍ക്കാം. 'നിന്നെ ഇല്ലാതാക്കണമെങ്കില്‍ എനിക്ക് എത്ര നിമിഷം വേണമെന്നാ കരുതുന്നത്' എന്ന കൊലവിളിയും ഈ ശബ്ദരേഖയിലുണ്ട്. ഇത് പുറത്തുവന്നതിനു പിന്നാലെയാണ് രാഹുല്‍ രാജിവയ്ക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍