ഔർടൂറോ എസ്പിനോസൊ, ഫെലിസാ വാസ്ക്വസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം വ്യക്തമായിട്ടില്ല എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ മരണവിവരം അധികൃതരിൽ നിന്നും മറച്ചുവച്ചതിനും, മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമാണ് നിലവിൽ മാതാപിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുഞ്ഞിന്റേത് കൊലപാതകമെന്ന് തെളിഞ്ഞാൽ. കൂടുതൽ വകുപ്പുകൾ മാതാപിതാക്കൾക്കെതിരെ ചുമത്തും.