പ്രവൃത്തിദിനമായിട്ടും മികച്ച ഒക്യുപ്പെന്‍സിയാണ് കേരളത്തില്‍ ചിത്രത്തിനു ലഭിച്ചത്. ഉച്ചയ്ക്കുള്ള ഷോയ്ക്ക് 28.73 ശതമാനമായിരുന്ന ഒക്യുപ്പെന്‍സി രാത്രിയാകുമ്പോഴേക്കും 51.71 ശതമാനമായി ഉയര്‍ന്നു. രണ്ടാം ദിനമായ ഇന്നും റിലീസിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയായ നാളെയും മൂന്ന് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആദ്യദിനം മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകരെ സ്വന്തമാക്കാന്‍ സിനിമയ്ക്കു സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ഇഷ്‌ക്കി'നു ശേഷം അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത 'നരിവേട്ട'യുടെ തിരക്കഥ അബിന്‍ ജോസഫിന്റേതാണ്. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ് തിരക്കഥാകൃത്ത്. ഇന്ത്യന്‍ സിനിമ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം - വിജയ്. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. ആര്‍ട്ട് - ബാവ. സുരാജ് വെഞ്ഞാറമൂട്, ചേരന്‍, പ്രിയംവദ കൃഷ്ണന്‍, ആര്യ സലിം എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.