മഞ്ജുവിനെയും സമാന്തയെയും കണ്ടുപടിക്കൂ, അവർ ഒരു രൂപ പോലും വാങ്ങിയില്ല: ആർതിയോട് സോഷ്യൽ മീഡിയ

നിഹാരിക കെ.എസ്

വെള്ളി, 23 മെയ് 2025 (18:26 IST)
വിവാഹമോചനം പ്രഖ്യാപിച്ചത് മുതൽ തമിഴ് നടൻ രവി മോഹനും ഭാര്യ ആർതി രവിയും സോഷ്യൽ മീഡിയ വഴി പരസ്പരം ചളിവാരിയെറിയുകയാണ്. കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് രവി മോഹൻ വിവാഹമോചന കേസ് ഫയൽ ചെയ്തത്. കേസ് നിയമനടപടിയിലേക്ക് കടന്നിരിക്കുകയാണ്. തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്ന ആവശ്യവും ആർതി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചാണ് പുതിയ ചർച്ചകൾ. 
 
വിവാഹമോചന സമയത്ത് ഇത്തരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ശരിയാണോയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. നടിമാരായ മഞ്ജു വാര്യരേയും സാമന്ത രുത്ത് പ്രഭുവിനേയുമെല്ലാം താരതമ്യപ്പെടുത്തിയാണ് ചർച്ചകൾ. മഞ്ജു വാരിയർ ഡിവോഴ്സ് സമയത്ത് ദിലീപിന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും ജീവനാംശം ആയി വാങ്ങിയിട്ടില്ലെന്നും ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടി വിലമതിക്കുന്ന സ്വത്ത് 
അങ്ങോട്ട് എഴുതിക്കൊടുക്കുകയായിരുന്നു. നാഗ ചൈതന്യയുടെ മുൻഭാര്യ സമാന്തയെയും ഉദാഹരണമായി സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.
 
നാഗ ചൈതന്യയുമായി വിവാഹമോചനം നേടിയ ശേഷം 200 കോടിയുടെ അലിമോണി നിരസിച്ച സാമന്തയും ഒരു വശത്ത് ഉള്ളപ്പോൾ ആർതിയെ പോലുള്ളവർ 40 ലക്ഷമൊക്കെ പ്രതിമാസം ആവശ്യപ്പെടുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ആർതിയുടെ നടപടിയെ ചോദ്യം ചെയ്തും വിമർശിച്ചുള്ള കമന്റുകളാണ് നിരവധി പേർ പങ്കുവെച്ചത്. ഒരാൾക്ക് ഒരു മാസം ജീവിക്കാൻ 40 ലക്ഷം രൂപയുടെ ജീവിത ചിലവുകൾ ഒന്നും ഉണ്ടാകില്ല. അപ്പോ അത് ആവശ്യപ്പെടുന്നത് തന്നെ തെറ്റാണ് എന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍