ജീവ രക്ഷപ്പെട്ടു, രവി മോഹൻ പെട്ടു; കെനീഷ അവസരം മുതലാക്കുകയായിരുന്നുവെന്ന് ചാർമിള

നിഹാരിക കെ.എസ്

ശനി, 24 മെയ് 2025 (10:08 IST)
രവി മോഹൻ ആരതി രവി പ്രശ്നം സിനിമാ ലോകത്ത് വലിയ ചർച്ചയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹമോചനക്കേസ് ചെന്നെെ കുടുംബ കോടതിയിലാണ്. ജീവനാംശമായി മാസം 40 ലക്ഷം രൂപ രവി മോഹൻ ‍ തനിക്ക് തരണമെന്ന് ആരതി രവി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ‌ആരതിയുമായുള്ള വിവാഹബന്ധം തുടരാനാകില്ലെന്ന് രവി മോ​ഹൻ തീർത്ത് പറയുന്നുണ്ട്.
 
​ഗായിക കെനീഷ ഫ്രാൻസിസുമായി രവി മോഹൻ പ്രണയത്തിലാണ് എന്ന അഭ്യൂഹവും പരക്കുന്നുണ്ട്. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് കെനീഷ പലതവണ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ നടി ചാർമിള തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
 
കെനീഷയുടെ പേര് എല്ലാവരും പറയുന്നുണ്ട്. എന്നാൽ ആരതി അവളുടെ മാന്യത കൊണ്ട് പേര് പറഞ്ഞില്ല. മൂന്നാമതൊരാൾ എന്നാണ് പറഞ്ഞത്. പാവം, അവളുടെ ഹൃദയം അങ്ങനെയാണെന്ന് തോന്നുന്നു. മറ്റാെരു സ്ത്രീയെ നാണം കെടുത്താൻ ആരതി ആ​ഗ്രഹിക്കുന്നില്ല. എന്തൊക്കെയാണെങ്കിലും ഭർത്താവിനെ വേണമെന്ന് കരുതുന്ന സ്ത്രീയാണ് ആരതിയെന്ന് തോന്നുന്നു. ഇന്നത്തെ മോഡേൺ പെൺകുട്ടികളെ പോലെയല്ല. ഇന്നും രവി മോഹനെ ആരതി സ്നേഹിക്കുന്നുണ്ടെന്നും ചാർമിള പറയുന്നു.
 
ഭാര്യയോടും കുടുംബത്തോടും സ്നേഹമുള്ളയാളായിരുന്നു രവി മോഹൻ. എന്നാൽ ഒരു ദിവസം കൊണ്ട് എല്ലാം ആ പെൺകുട്ടി (കെനീഷ) മാറ്റി. രവി മോഹനെ തിരിച്ച് വേണമെന്ന് ആരതി ആ​ഗ്രഹിക്കുന്നുണ്ട്. അത് കൊണ്ടാണ് കെനീഷയുടെ പേര് പോലും പ്രസ്താവനയിൽ പറയാതിരുന്നത്. പേര് പറഞ്ഞാൽ ഭർത്താവിന് ദേഷ്യം വരുമെന്ന് അറിയാം. വീട്ടിലാെരു പ്രശ്നം വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകാതെ കെനീഷയുടെ അടുത്താണ് പോയത്. അവരേക്കാൾ വലിയ ഹീലറാണോ കെനീഷ.
 
പരസ്പര വിരുദ്ധമായ ഒരുപാട് പ്രസ്താവനകൾ രവി മോഹൻ നടത്തി. ആദ്യം കെനീഷ സുഹൃത്താണെന്ന് പറഞ്ഞു. പിന്നീട് ഒരുമിച്ച് ഹീലിം​ഗ് സെന്റർ തുടങ്ങുകയാണെന്ന് പറഞ്ഞു. പ്രസ്താവനകൾ മാറ്റുന്നു. രവി മോഹന്റെ മാനസികനില ഇപ്പോൾ ശരിയല്ല. അദ്ദേഹത്തിന്റെ മനസ് കെനീഷ അങ്ങനെയാക്കി. കെനീഷ ഉള്ളിടത്ത് മക്കളെ അയക്കില്ലെന്നാണ് ആരതി പറയുന്നത്. രവി മോ​ഹൻ ഇന്ന് പൂർണമായും കെനീഷയുടെ നിയന്ത്രണത്തിലാണെന്നും ചാർമിള പറയുന്നു.
 
കെനീഷ ആദ്യം ഹീൽ ചെയ്തത് നടൻ ജീവയെയാണ്. ജീവയിലൂടെയാണ് സിനിമാ സർക്കിളിലേക്ക് എത്തുന്നത്. ഇപ്പോൾ എല്ലാവരും കളിയാക്കുന്നുണ്ട്. ജീവ സർ രക്ഷപ്പെട്ടു. രവി മോഹൻ പെട്ടു എന്നാണ് പറയുന്നത്. രവി മോ​ഹന്റെ ഫാനായിരുന്നു കെനീഷ. കുടുംബ ജീവിതത്തിൽ പ്രശ്നം വന്നപ്പോൾ കെനീഷ അവസരം മുതലാക്കിയതാണെന്നും ചാർമിള പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍