6 മണിക്കൂർ ഷൂട്ടിങ്, 20 കോടി പ്രതിഫലം; ഡിമാന്റുകൾക്കൊടുവിൽ ദീപിക പുറത്ത്, പ്രഭാസിന് നായികയാവുക ഈ നടി

നിഹാരിക കെ.എസ്

വെള്ളി, 23 മെയ് 2025 (13:38 IST)
അനിമൽ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്‌ഡി വംഗ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്പിരിറ്റ്. പ്രഭാസ് ആണ് നായകൻ. ദീപിക പദുക്കോണിനെ ആയിരുന്നു നായിക ആയി പരിഗണിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ദീപികയെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നടിയുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാതെ വന്നതോടെ അണിയറ പ്രവർത്തകർ ദീപികയെ സിനിമയിൽ നിന്നും ഒഴിവാക്കിയത്.
 
ആറ് മണിക്കൂർ മാത്രം ഷൂട്ടിങ്, 20 കോടിയും സിനിമയുടെ ലാഭവിഹിതവും, തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നുള്ള നിരവധി ഡിമാന്റുകളാണ് ദീപിക മുന്നോട്ട് വച്ചതെന്നാണ് റിപോർട്ടുകൾ. ഈ ഡിമാൻറുകൾ ചിത്രത്തിന്റെ ടീം അംഗീകരിക്കാൻ തയ്യാറായില്ല എന്നും ദീപികയ്ക്ക് പകരം മറ്റൊരു നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ദീപികയ്ക്ക് പകരം സ്പിരിറ്റിൽ തെന്നിന്ത്യൻ നായിക രുക്മിണി വസന്തിനെ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
 
സിനിമയുടെ അണിയറപ്രവർത്തകർ രുക്മിണി വസന്തുമായി ചർച്ചകളിലാണെന്നനാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. സപ്ത സാഗരദാച്ചെ എല്ലോ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് രുക്മിണി. ദീപിക നായികയാകുമെന്ന് റിപ്പോർട്ട് വന്നതോടെ സിനിമയ്ക്ക് കുറച്ചുകൂടി മൈലേജ് വന്നിരുന്നു. ഡിമാന്റുകൾ കൂടാതെ, താൻ തെലുങ്കിൽ ഡയലോഗുകൾ പറയില്ല എന്നും നടി പറഞ്ഞതായും ഈ ഡിമാന്‍റുകള്‍ അംഗീകരിക്കാന്‍ സ്പിരിറ്റ് ടീം തയ്യാറായില്ല എന്നും സൂചനകളുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍