Kailash- Mansarovar Yatra: കൈലാസ- മാനസരോവർ യാത്ര ജൂൺ മുതൽ ഓഗസ്റ്റ് വരെ: പ്രവേശനം 750 പേർക്ക്

അഭിറാം മനോഹർ

ഞായര്‍, 27 ഏപ്രില്‍ 2025 (17:53 IST)
ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആത്മീയയാത്രയായ കൈലാസ്- മാന്‍സരോവര്‍ യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം. 50 യാത്രക്കാര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും 50 യാത്രികര്‍ അടങ്ങുന്ന 10 ബാച്ചുകളും ലിപുലേഖ് ചുരം വഴിയും നാഥുല ചുരം വഴിയുമാകും യാത്ര നടത്തുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
 
ഉത്തരാഖണ്ഡിലെ ലിപിലേഖ് വഴിയുള്ള യാത്രയ്ക്ക് 24 ദിവസം വേണ്ടിവരും. വാഹനസൗകര്യം ഇല്ലാത്ത വഴിയാണിത്. നാരായണ്‍ ആശ്രം, പാതാള്‍ ഭുവനേശ്വര്‍ വഴിയാണ് യാത്ര. നാഥുല പാസ് വഴിയുള്ള യാത്രയ്ക്ക് 21 ദിവസമാണ് വേണ്ടത്. ഓണ്‍ലൈന്‍ വഴിയാണ് കൈലാസ് യാത്രയ്ക്ക് അപേക്ഷ നല്‍കേണ്ടത്.
 
 2020ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ- ചൈനയ്ക്കിടയിലെ കൈലാസ്- മാനസരോവര്‍ യാത്ര നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷമുണ്ടാവുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ ഈ യാത്ര അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെട്ടത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍